
പീച്ചി ഗവ. ഐ.ടി.ഐ.ക്ക് പ്രവർത്തനാനുമതിയായതായി മന്ത്രി കെ. രാജൻ അറിയിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഐ.ടി.ഐ.ക്ക് അനുമതി നൽകിയത്. നാല് കോഴ്സുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്.ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, ഇലക്‌ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നിവയാണ് അനുമതി ലഭിച്ച കോഴ്സുകൾ. 184 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ കോഴ്സുകൾ ഈ വർഷം തന്നെ പ്രവേശനം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂരിൽ താത്കാലിക കെട്ടിടത്തിലാണ് ഐ.ടി.ഐ. പ്രവർത്തിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
