January 31, 2026

തൃശ്ശൂർ നഗരത്തിലെ പ്രധാന പാതകൾ ആധുനികവൽക്കരണം; എല്ലാവരും സഹകരിക്കണമെന്ന് മേയർ എം. കെ വർഗ്ഗീസ്

Share this News
തൃശ്ശൂർ നഗരത്തിലെ പ്രധാന പാതകൾ ആധുനികവൽക്കരണം

തൃശൂര്‍ കോര്‍പ്പറേഷന്‍ നഗരങ്ങളിലെ പ്രധാന പാതകള്‍ ആധുനീകവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ റോഡുകള്‍ക്ക് അനുയോജ്യമായ നിര്‍മ്മാണങ്ങള്‍ നടത്തിവരികയാണ്. ഇതിനോടനുബന്ധിച്ച്  പൂത്തോള്‍ ശങ്കരയ്യര്‍ റോഡ് ആവശ്യമായ വീതി കൂട്ടി 2 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ വീതി കൂട്ടിയ ഭാഗത്ത് ജി.എസ്.ബി. വിരിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. പ്രവര്‍ത്തന പുരോഗതി കോർപ്പറേഷൻ പ്രതിനിധികളോടൊപ്പം സന്ദർശിച്ചു.നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത് വരെ എല്ലാവരും സഹകരിക്കണമെന്ന് മേയർ എം. കെ വർഗ്ഗീസ് പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!