
അധ്യാപകരെ ആദരിച്ചു
മണ്ണുത്തി ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം എൽ. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു.സിസ്റ്റർ ആൻസി ആന്റോ എസ് രാധാകൃഷ്ണന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം. യു.മുത്തു അധ്യക്ഷത വഹിച്ചു സിസ്റ്റർ റിൻസി, സിസ്റ്റർ ഹിമ ജോൺ, എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു ഒ എസ് എ സെക്രട്ടറി ആന്റോ.വി. മാത്യു, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ലിസിറ്റ,സിസ്റ്റർ ജാൻസി, മഞ്ജു ജോർജ്ജ്,ജൂലി സോണി, ദിലീപ് കുമാർ, സിമി തോമാസ്,ധന്യ മേജോ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു സ്കൂളിലെ 20 അധ്യാപകരെയാണ് പൊന്നാടയിട്ടും, ഉപഹാരങ്ങൾ നൽകിയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചത് അധ്യാപകർക്ക് വേണ്ടി മത്സരങ്ങൾ സംഘടിപ്പിക്കുകയും,കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

