കൂത്താട്ടുകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ചുവന്നമണ്ണ് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കാട്ടിൽ ജോസ് മകൻ ബിജു (42) ആണ് മരിച്ചത്. സംസ്കാരം നാളെ (01.09.2024-ഞായറാഴ്ച) ഉച്ചയ്ക്ക് ഒരുമണിക്ക് സഹോദരൻ വർഗ്ഗീസിന്റെ വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് കരിപ്പക്കുന്ന് ഐപിസി ചർച്ചിൽ നടക്കും. അമ്മ: അന്നക്കുട്ടി. ഭാര്യ: ബ്ലെസ്സി. മക്കൾ: ജെഫ്രിൻ, ജസ്റ്റീന, ജെസ്സിയ. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് താമസിച്ച് മത്സ്യകച്ചവടം നടത്തിവരികയായിരുന്നു ബിജു. രാവിലെ മാർക്കറ്റിൽ പോകന്നതിനിടെ റോഡിൽ വീണ് കിടന്നിരുന്ന മരത്തിൽ ബിജുവിന്റെ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.