
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ചെമ്പൂത്ര ശ്രീഭദ്രവിദ്യ മന്ദിറിൽ ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ നീന .പി ദേശീയപതാക ഉയർത്തി ,സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് സുകേഷ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി കൊണ്ട് കുട്ടികൾക്ക് സ്വാതന്ത്യദിന ആശംസകൾ നേർന്നു.

സ്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി , ട്രഷറർ ചന്ദ്രൻ വി.കെ. കൺവീനർ പ്രവീൺ പി. പ്രകാശ്, മാനേജ്മെൻ്റ് ഭാരവാഹികൾ, പി.ടി.എ. വൈസ് പ്രസിഡന്റ് അനു സജിത്ത്, മറ്റു പി.ടി.എ ഭാരവാഹികൾ, അധ്യാപകർ , അനധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്കൂൾ അങ്കണത്തിലെ ചടങ്ങിനു ശേഷം ദേശഭക്തിഗാന മത്സരവും , ക്വിസ് മത്സരവും സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ചടങ്ങ് ആഘോഷഭരിതമാക്കി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ.കെ ചടങ്ങിൽ നന്ദി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
