
ധർണ്ണ നടത്തി
എൽഡിഎഫ് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കർഷക ധർണ്ണ സംഘടിപ്പിച്ചു.
കൃഷിനാശം വന്ന കർഷകർക്ക് ഉടൻ നഷ്ടപരിഹാരം കൊടുക്കുക, കർഷകർക്ക് ആവർത്തന കൃഷിക്ക് വിത്തും വളവും ധനസഹായവും നൽകുക, പുറമ്പോക്ക് ചാലുകളും തോടുകളും പഞ്ചായത്ത് സമയാസമയങ്ങളിൽ വൃത്തിയാക്കുക, ക്ഷീരകർഷകർക്ക് കാലികൾക്ക് വേണ്ടതായ കാലി തീറ്റകൾ സൗജന്യമായി നൽകണം, മാലിന്യ സംസ്കരണം പഞ്ചായത്ത് ചെലവിൽ നടത്തണം, മനുഷ്യജീവന് പ്രാധാന്യം നൽകി വന നിയമം പരിഷ്കരിക്കണം, പട്ടയഭൂമികൾ കർഷകന് സ്വതന്ത്രമായി ഉപാധികളില്ലാതെ ഉപയോഗിക്കാൻ അധികാരം നൽകണം, കൃഷി നാശം സംഭവിച്ച കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, പ്രതികുമാസം കർഷകന് പതിനായിരം രൂപ പെൻഷൻ നൽകുക, വെള്ളം കയറിയ വീടുകൾ പുനക്രമീകരിക്കുന്നതിന് ആവശ്യമായ ധന സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക ധർണ്ണ സംഘടിപ്പിച്ചത്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ കർഷക ധർണ ഉദ്ഘാടനം ചെയ്തു. സംഭരണ ശേഷിയേക്കാൾ അധികം ജലം ഡാമിൽ ഉണ്ടായിരുന്നിട്ടും മുൻകൂറായി ഷട്ടർ തുറന്നുവിടാതെ മണിക്കൂറുകളുടെ ഇടവേളയിൽ 72 ഇഞ്ച് വരെ ഷട്ടർ ഉയർത്തിയതാണ് 2018ലേതിനേക്കാൾ വലിയ തോതിലുള്ള പ്രളയം ഉണ്ടായതിന് കാരണമെന്ന് രവി പോലുവളപ്പിൽ പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി മുഖ്യാതിഥിയായിരുന്ന ധർണ്ണയിൽ കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ആർ ടി ഐ തൃശൂർ ജില്ലാ ചെയർമാൻ എൻസൺ ആന്റണി,കർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പി എൽദോസ്, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് വാസു പി എൻ പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈജു കുര്യൻ, സി എസ് ശ്രീജു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മിനിനിജോ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, കോൺഗ്രസ് നേതാക്കളായ അനിൽ നാരായണൻ, ഷിബു പോൾ, ബ്ലെസ്സൺ വർഗീസ്, എ സി മത്തായി, വി.ബി ചന്ദ്രൻ, അർജുൻ ലാൽ, ബിന്ദു ബിജു, ബാബു പാണം കുടി, ഫസീല നിഷാദ്,എൻ അനിൽകുമാർ, പിയു ചന്ദ്രശേഖരൻ,എം സി ബാബു, കെ കെ സാബു, ഷാജി കീരി മുളയിൽ, രാജു കാവിയത്, ഷിബു പീറ്റർ, പ്രവീൺ രാജു, ജിസൻ സണ്ണി, പി യു ബേബി, പൈലി പി സി, പി ഡി എൽദോസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
