January 28, 2026

മണലിപുഴ, പീച്ചി കനാലുകൾ , തോടുകളിൽ നിന്നും  തടസ്സങ്ങൾ നീക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.സജു മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി

Share this News


തൃശ്ശൂർ ജില്ലയിൽ 2024 ജൂലൈ 29, 30, 31, ആഗസ്റ്റ് 1 തിയതികളിൽ പലഭാഗങ്ങളിലും വെളളം കയറി പ്രളയമുണ്ടായി. പ്രധാനമായും പീച്ചി ഡാമിൻ്റെ ഷട്ടർ ജൂലൈ 29,30 തിയതികളിൽ ഉയർത്തിയതിന്റെ ഭാഗമായി മണലിപുഴ കരകവിഞ്ഞ് ഒഴുകുകയും പാണഞ്ചേരി, നടത്തറ, പുത്തൂർ, തൃശൂർ, നെന്മണിക്കര ഗ്രാമപഞ്ചായത്തുകളിൽ പരിപൂർണ്ണമായും, അളഗപ്പനഗർ, പുതുക്കാട് ഗ്രാമപഞ്ചായത്തുകളിൽ ഭാഗികമായും വെളളപൊക്കകെടുതിയുണ്ടായി.
പ്രളയത്തിനുശേഷം മണലിപ്പുഴയും, പീച്ചിയിൽ നിന്നാരംഭിക്കുന്ന, ഇടത്, വലത് കര കനാലുകളും, അനുബന്ധതോടും, ചെളിയും, മണ്ണും, മരങ്ങളും, പ്രളയാവിശിഷ്ടങ്ങളും വന്ന് നിറഞ്ഞിരിക്കുകയാണ്. ഇനിയൊരു ശക്തമായ മഴ പെയ്താൽ ഈ പുഴയും, കനാലുകളും, തോടും കരകവിഞ്ഞൊഴുകി വെള്ളപൊക്കമുണ്ടാകുവാൻ സാധ്യതയുണ്ട്. അതിനാൽ മേൽപ്പറഞ്ഞ പ്രളയാവശിഷ്ടങ്ങൾ നീക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകുന്നതിനും ഇക്കാര്യത്തിൽ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.റവന്യൂ വകുപ്പ് മന്ത്രി Adv. കെ. രാജൻ, തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവർക്ക് നിവേദനം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!