
തൃശ്ശൂർ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിൽ “കൌമാരപ്രായത്തിലെ വിദ്യാർത്ഥികളുടെ വൈകാരിക സംഘർഷങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ നടത്തി
ശരിയായ തിരിച്ചറിവിന് ശരിയായ വിദ്യാഭ്യാസം ആവശ്യമാണ്. കൗമാരപ്രായത്തിലെ വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ സംഘർഷങ്ങൾ മനശ്ശാസ്ത്ര സമീപനത്തോടെ കുറക്കാൻ കഴിയും. അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ അവരെ മുൻകൂട്ടി ശാസ്ത്രീയമായി പഠിപ്പിച്ചാൽ വൈകാരിക സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ജോയ് വി.എസ്. ആൺകുട്ടികുളയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തി മനുഷ്യ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും പ്രത്യുൽപാദനവും ശരിയായ രീതിയിൽ പഠിപ്പിച്ചാൽ വൈകാരിക സംഘർഷങ്ങൾ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്‌റ്റഡീസിലെ “കൌമാരപ്രായത്തിലെ വിദ്യാർത്ഥികളുടെ വൈകാരിക സംഘർഷങ്ങൾ” എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജോയ് വി.എസ്. കൌമാരപ്രായത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ വൈകാരിക സംഘർഷങ്ങൾക്ക് ഈ വെക്കുമെന്നും ഇതിനെക്കുറിച്ചുളള ശരിയായ അവബോധം മാനസിക സമ്മർദം കുറക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കോളേജിലെ പഠനഅന്തരീക്ഷം സമാധാനപൂർണ്ണമാകാൻ സ്വന്തം മാനസികവും ശാരീരികവുമായ അറിവ് ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളജിലെ വുമൺ എംപവർമെന്റ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ. സെൽ കോ-ഓഡിനേറ്ററും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഹെൽമ സാവി പ്രോഗ്രാമിന് നേതൃത്വം നൽകി. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ. ഗ്രീഷ്മ ടി.ആർ., സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ സുചിത്ര പി. നന്ദിയും പ്രകാശിപ്പിച്ചു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും സെമിനാറിൽ സജീവമായി പങ്കെടുത്തു.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക👇
https://chat.whatsapp.com/I4qC8QWc4zB25QFOtGErlF
