
എരവിമംഗലം ഗ്രാമീണ വായനശാലയുടെ 75-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രതിമാസപരിപാടിയുടെ ഭാഗമായി ‘മുറ്റത്തെ മുല്ല’ എന്ന പേരിൽ നമ്മുടെ വായനശാലയിൽ വെച്ച് പ്രതിമാസ സാഹിത്യ സന്ധ്യ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 2024 ജൂലൈ 27 ശനിയാഴ്‌ച വൈകീട്ട് 5.30ന് നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. പി. ആർ. രജിത്ത് നിർവ്വഹിക്കുന്നു. പ്രശസ്‌ത സാഹിത്യനിരൂപകൻ പ്രൊഫ. പി. എൻ. പ്രകാശ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് ടി. ആർ. വിജയൻ അദ്ധ്യക്ഷത വഹിക്കുന്നു. സാഹിത്യകാരന്മാരായ എ. ഒ. സണ്ണി, സാബു ചോലയിൽ, ബാലസാഹിത്യകാരി ബേബി ഭദ്ര സുമേഷ് എന്നീ വിശിഷ്ട വ്യക്തിത്വ ങ്ങൾ ചടങ്ങിൽ അതിഥികളായി പങ്കെടുക്കുന്നു.
എല്ലാ വ്യക്തികളും തങ്ങൾ വായിച്ചതോ, തങ്ങളെ ആഴത്തിൽ സ്‌പർശിച്ചതോ ആയ പുസ്‌തകങ്ങളെക്കുറിച്ചും, ഒപ്പം എരവിമംഗലം ഗ്രാമത്തിലെ പ്രാദേശികരായ സാഹിത്യകാര ന്മാരുടെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്‌തകങ്ങളെ കുറിച്ചും ഉള്ള ചർച്ചകളും, പുസ്‌തക പരിചയവും, അവലോകനവും നടത്തുന്നു. പുസ്‌തകവായനയുടെ പ്രോത്സാഹനവും, നല്ല പുസ്‌തകങ്ങളെ പരിചയപ്പെടുത്തലുമാണ് ഈ പ്രതിമാസ സായാഹ്നചർച്ച കൊണ്ട് ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ, അക്ഷരസ്നേഹികളായ എല്ലാവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ജനകീയ പരിപാടിയാണ് ‘മുറ്റത്തെ മുല്ല’ എന്ന സാഹിത്യചർച്ചയിലൂടെ വായനശാല വിഭാവനം ചെയ്യുന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

