January 27, 2026

കാർഗിൽ വിജയത്തിന് ഇന്ന് 25 വയസ്സ്

Share this News

1999-ലെ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തെ ഓർമ്മപ്പെടുത്തുന്ന കാർഗിൽ വിജയ് ദിവസിന് 25 വയസ്സ്. വാർഷികത്തോടനുബ ന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാവിലെ 9.20-ന് കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. പോരാട്ടത്തിൽ വിരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും. 1999 മേയ് മുതൽ രണ്ടരമാസം നീണ്ടുനിന്ന ഇന്ത്യ -പാക് യുദ്ധത്തിൽ 527 ജവാൻമാരാണ് രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. ഷിൻകുൻലാ ടണൽ പദ്ധതിയുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി ഓൺ ലൈനായി നിർവഹിക്കും. 4.1 കിലോ മീറ്റർ നീളമുള്ള ഇരട്ട-ട്യൂബ് തുരങ്കം ഉൾപ്പെട്ടതാണ് ഷിൻകുൻ ലാ ടണൽ പദ്ധതി. എല്ലാ കാലാവസ്ഥയിലും ലേയിലേക്കുള്ള ഗതാഗതം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!