
വാണിയമ്പാറ ദേശീയപാതയിൽ മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നു
വാണിയമ്പാറ മേലേചുങ്കത്ത് അടിപ്പാതയുമായി ബന്ധപ്പെട്ട് ഫില്ലർ വാർക്കുന്നതിനായി എടുത്ത വലിയ കുഴിയുടെ സമീപത്തുകൂടി പോകുന്ന റോഡിൻെറ ഭാഗമാണ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സർവീസ് റോഡിൻ്റെ അരിക് വശം വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ നടത്താതെ കട്ട് ചെയ്തതാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. നിലവിൽ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴ കാരണം വലിയ രീതിയിലുള്ള പണികൾ ഒന്നും തന്നെ നടക്കുന്നില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ഇങ്ങനെ മണ്ണിടിഞ്ഞാൽ തൃശ്ശൂർ ദിശയിലേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിക്കും. ഗതാഗതം മറുഭാഗത്തുകൂടി തിരിച്ചുവിടാൻ പ്രായോഗികമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ഉടൻ നടപടി എടുത്തില്ലെങ്കിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം വലിയൊരു സ്തംഭനാവസ്ഥയിലേക്ക് എത്തിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


