March 13, 2026

വിലങ്ങന്നൂർ സെന്റ് ആൻ്റൺ വിദ്യാപീഠത്തിൽ ഹൗസ് ഇനാഗുറേഷൻ നടത്തി.

Share this News
ഹൗസ് ഇനാഗുറേഷൻ

വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠത്തിൽ വിവിധ പരിപാടികളോടെ HOUSE INAUGURATION നടത്തി. പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഹെഡ് ബോയ് ജോഷുവ ഗീവർഗീസ് ,ഹെഡ് ഗേൾ ജാനറ്റ് സാറ റെജി ,സെക്രട്ടറി ജോനാസ് മാത്യു റെജി , ഹൗസ് ക്യാപ്റ്റൻസ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയാങ്കണത്തിൽ പരേഡ് നടത്തി.ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു.കെ .ജി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് വെർജീനിയ ആശംസകൾ അർപ്പിച്ചു.പ്രിൻസിപ്പൽ ജെന്നി ജെയിംസ് നൽകിയ ഹൗസ് ഫ്ലാഗ് വിവിധ ഹൗസ് ക്യാപ്റ്റൻ മാരായ നിഖിൽ,ഐ റിന്‍,ബേസിൽ,മെറിൽ എന്നിവർ ഏറ്റുവാങ്ങി,സത്യപ്രതിജ്ഞ ചൊല്ലി.വിവിധ ഹൗസുകളെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർത്ഥിനികൾ വർണ്ണ ചാരുതയാർന്ന നൃത്തം അവതരിപ്പിച്ചു.അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.അധ്യാപകരായ ജെയ്മോള്‍,ജെസ്സി,ടീന എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!