
പ്ലേ റൂമും ലൈബ്രറി ഷെൽഫും സൈക്കിളുകളും നൽകി
തൃശ്ശൂർ സി.എം.എസ്. എൽ.പി.സ്കൂളിൽ 1979 ലെ പൂർവ്വ വിദ്യാർത്ഥികളും , CSI മാനേജ്മെന്റും ചേർന്ന് സ്കൂളിലെ നേഴ്സറി കുട്ടികൾക്കായ് പ്ലേ റൂമും , എൽ. പി. കുട്ടികൾക്കായ് ലൈബ്രറി ഷെൽഫും , സൈക്ലിംഗ് പരിശീലനത്തിനുള്ള സൈക്കിളുകളും സ്കൂളിലേക്ക് നൽകി.
സി. എം. എസ്.എൽ.പി. സ്കൂൾ.ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് ടീച്ചറുടെ നേതൃത്വത്തിൽ , തൃശൂർ സി. എം.എസ്. കോർപ്പറേറ്റ് മാനേജർ റവ. ഹെസക്കിയേൽ റിബൺ മുറിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. O. S. A രമേഷ് ആശംസകൾ നൽകി . തൃശ്ശൂർ C.M.S.H.S.S ഹെഡ്മാസ്റ്റർ സജി സാമുവൽ ,സൈക്കിൾ പരിശീലനത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ദീപാ വർഗീസ് നന്ദി അറിയിച്ചു. പി.ടി.എ, എം.പി.ടി.എ.പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ ഉടനീളം ഉണ്ടായിരുന്നു. അധ്യാപകർ , കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെ നിറസാന്നിധ്യം ഉണ്ടായിരുന്നു.കുട്ടികൾക്ക് മധുരം നൽകികൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു .





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

