
ആഫ്രിക്കയിലെ കിളിമഞ്ജാരോ കൊടുമുടി കീഴടക്കി
വെല്ലുവിളി നിറഞ്ഞ കിളിമഞ്ജാരോ പർവ്വതം കീഴടക്കുക എന്നത് ലോകമെമ്പാടുമുള്ള പർവതാരോഹകരുടെ ഒരു സ്വപ്നമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള താൻസാനിയയിലെ കിളിമഞ്ജാരോ ആറു ദിവസം കൊണ്ടാണ് 5895 മീറ്റർ ഉയരമുള്ള ആഫ്രിക്കൻ ഭൂകണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ ഉഹ്റു കൊടുമുടി പർവ്വതാരോഹകനും സാഹസിക സഞ്ചാരിയുമായ പാണഞ്ചേരി സ്വദേശി സുരജ് രഘുനാഥ് കീഴടക്കിയത്.
ജൂലൈ 9 നാണ് മുബൈ എയർ പോർട്ടിൽ നിന്ന് യാത്ര ആരംഭിച്ച് 6 മണിക്കൂർ നീണ്ട യാത്ര ചെയ്ത് താൻസാനിയയിലെ ഡാർ എ സലാം വിമാനത്താവളം എത്തുകയും അവിടെ നിന്ന് 2 മണിക്കൂർ നീണ്ടുനിൽക്കുന്ന കിളിമഞ്ജാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ട്രക്കിങ്ങ് ആരംഭിച്ചു. കിളിമഞ്ജാരോ കീഴടക്കാൻ സാധിക്കുന്ന അഞ്ച് വഴികളിലെ അതി കിടനവും അപകടങ്ങൾ നിറഞ്ഞതുമായ മച്ചാമേ ക്യാമ്പ് വഴിയാണ് സൂരജ് തിരഞ്ഞെടുത്തത്. ഒന്നാം ദിവസം മോഷിയിൽ നിന്ന് ആരംഭിച്ച് 3010 മീറ്ററിലെ മച്ചാ മേ ക്യാമ്പിലും പിന്നീട്
3845 മീറ്റർ ഉയരമുള്ള അതി കഠിനമായ കുത്തനെയുള്ള പാറയിലൂടെ ക്ലയിമ്പ് ചെയ്ത് ഷീരാകേവ് ക്യാമ്പിലും തുടർന്ന് ബാറാങ്കോ ക്യാമ്പും , ബരാഫു ക്യാമ്പും പിന്നിട്ട് 4800 മീറ്റർ ഉയരത്തിൽ ഭിത്തി പോലെ നിൽക്കുന്ന ബാറാങ്കോ വാൾ എന്ന് പേരുള്ള കുത്തനെ ഉയർന്ന് നിൽക്കുന്ന ഇരു വശങ്ങളിലും അഗാധമായ കൊക്കയുള്ള ” അതിസാഹസികവും ഭയാനകവുമായ അപകടങ്ങൾ നിറഞ്ഞ ഒരു കാലടി വയ്ക്കാൻ മാത്രം വീതിയുള്ള വഴിയിലൂടെ നടന്ന് വേണം ട്രക്ക് ചെയ്യാൻ. അഞ്ചാം ദിവസം രാത്രി പത്ത് മണിയ്ക്ക് ബേസ് ക്യാമ്പിൽ നിന്നും ട്രക്കിങ്ങ് ആരംഭിക്കുകയും ആറാം ദിവസം രാവിലെ അഞ്ച് മണിക്ക് സ്റ്റേല്ലാ പോയൻ്റിൽ ഏകദേശം 5500 മീറ്റർ ഉയരത്തിൽ നിന്ന് കണ്ട സൂര്യോദയo ജീവിതത്തിൽ മറക്കാനാവാത്ത അനുഭൂതിയായെന്ന് സൂരജ് പറയുന്നു. 10 മണിയോടെ ഉഹ്റു കൊടുമുടി കീഴടക്കി. സഫയർ എൻട്രൻസ് കോച്ചിങ്ങ് സെൻ്ററിലെ അക്കാഡമിക്ക് കൗൺസിലറായി ജോലി ചെയ്യന്ന സൂരജ് പാണഞ്ചേരി തെക്കൂട്ട് രഘുനാഥിൻ്റെയും സുഷയുടെയും മകനാണ്



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


