
ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു.
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പീച്ചി മത്സ്യഭവൻ്റെ നേതൃത്വത്തിൽ ദേശീയ മത്സ്യകർഷക ദിനം ആചരിച്ചു. മത്സ്യകർഷക ദിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ . ആർ. രവി നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു അധ്യക്ഷത വഹിച്ചു.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ യോഗത്തിൽ മുഖ്യാതിഥിയായി സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ് .ബാബു , ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ്യ രാജേഷ് , ഐശ്വര്യ ലിൻ്റോ ,മിനി സാബു , പീച്ചി മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ ജോയ്നി ജേയ്ക്കബ്ബ് , ഫിഷറീസ് ഓഫീസർ വിഷ്ണുപ്രിയ, അക്വാകൾച്ചർ പ്രമോട്ടന്മാരായ ഐശ്വര്യ , പ്രദീപ് കൂടാതെ 60 ഓളം കർഷകർ ചടങ്ങിൽ പങ്കെടുത്തു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പീച്ചി മത്സ്യഭവൻ പരിധിയിൽ വരുന്ന തൃശൂർ കോർപ്പറേഷൻ , പാണഞ്ചേരി പുത്തൂർ, നടത്തറ, മാടക്കത്തറ എന്നീ പഞ്ചായത്തുകളിലെ മികച്ച മത്സ്യകർഷകരെ ചടങ്ങിൽ വച്ച് ആദരിച്ചു .
എല്ലാ വർഷവും ജൂലൈ 10നാണ് ദേശീയ മത്സ്യ കർഷക ദിനം ആചരിക്കുന്നത്. ഡോ. കെ എച്ച് അലിക്കുഞ്ഞി, ഡോ. എച്ച് എൽ ചൗധരി എന്നീ ശാസ്ത്രജ്ഞരുടെ ഓർമ പുതുക്കാനാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. ഈ രണ്ടു ശാസ്ത്രജ്ഞരും ചേർന്നാണ് ഒഡീഷയിലെ കട്ടക്കിലെ മുൻ സി ഐ എഫ് ആർ ഐ പോണ്ട് കൾച്ചർ ഡിവിഷനിൽ വെച്ച് 1957 ജൂലൈ 10-ന് ഇന്ത്യയിലെ പ്രധാനപ്പെട്ട കാർപ്പ് മത്സ്യങ്ങളുടെ ഹൈപ്പോഫിസേഷൻ അഥവാ കൃത്രിമ പ്രജനനം വിജയകരമായി പരീക്ഷിച്ചത്. ഈ വർഷം 63-ാമത് ദേശീയ മത്സ്യ കർഷക ദിനമാണ്
ആചരിക്കുന്നത്.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

