
പട്ടിക്കാട് ഗവ എൽ പി സ്കൂളിൽ പുതിയ അധ്യായന വർഷത്തിലേക്കുള്ള പി ടി എ, എം പി ടി എ, എസ് എം സി കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. 9 രക്ഷിതാക്കളും 8 അദ്ധ്യാപകരും ഉൾപ്പടെ 17 അംഗ പിടിഎ കമ്മിറ്റിയുടെ പ്രസിഡണ്ടായി പിജെ അജി, വൈസ് പ്രസിഡണ്ടായി പി.പി. സരുൺ, എം പി ടി എ പ്രസിഡണ്ടായി അജിത, എസ് എം സി ചെയർമാനായി സുനീഷ് എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. പൊതുയോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ വിദ്യാഭ്യാസ വർക്കിംങ്ങ് ഗ്രൂപ്പ് ചെയർമാൻ അനീഷ് മേക്കര, വാർഡ് മെമ്പർ ആനി ജോയ് എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക നിർമ്മലാദേവി സ്വാഗതം പറഞ്ഞു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ Link click ചെയ്യുക
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

