
തൃശ്ശൂർ ഭരതൻ സ്മൃതി വേദി ഏർ പ്പെടുത്തിയ പുരസ്കാരം സം വിധായകൻ സിബി മലയിലിന് സമ്മാനിക്കും. ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്കാരം. 30-ന് വൈകീട്ട് 5.30-ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി, ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ ശില്പം സമ്മാനിക്കും. ഔസേപ്പച്ചൻ പൊന്നാടയണിയിക്കും. സംവിധായകൻ ജയരാജ് അധ്യക്ഷത വഹിക്കും. ദേശീയ – സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ നഞ്ചിയമ്മ, അപർണ ബാലമുരളി, ബിജു മേനോൻ, ബി.കെ. ഹരിനാരായണൻ, ഗോകുൽദാസ് എന്നിവരെ ആദരിക്കും.

