January 29, 2026

കേരളത്തിലെ ഏറ്റവും വലിയ  MDMA വേട്ടയുമായി തൃശൂർ സിറ്റി പോലീസ് ; പിടിച്ചെടുത്തത് ഒല്ലൂർ പോലീസ്

Share this News


ഒല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകടർ ബൈജു കെ.  സിയും  സംഘവും  ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്റ്റേഷൻ പരിധിയിലെ പി. ആർ  പടി എന്ന സ്ഥലത്ത് വച്ചുള്ള വാഹനപരിശോധനയിലാണ് എം ഡി എം എ യുമായി കണ്ണൂർ പയ്യന്നൂരിനടുത്ത കോവപുരം സ്വദേശിയായ മുള്ളൻറകത്ത് വീട്ടിൽ ഫാസിൽ (36) എന്നയാൾ ഒല്ലൂർ പോലീസിൻെറ പിടിയിലായത്.
കേരള  റെജിസട്രേഷനുള്ള വാഹനത്തിൽ നിന്ന് നിയമാനുസൃതമായ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിന്നും കാറിനുള്ളിലുണ്ടായിരുന്ന ഗുളികയുടെ രൂപത്തിലുള്ള എം ഡി എം എ സൂക്ഷിച്ചിരുന്നത്. ഏകദേശം 20 ഗ്രാമിലധികം തൂക്കം വരുന്ന എം ഡി എം എ യാണ് ഇതിൽ ഉണ്ടായിരുന്നത്. തുടർന്ന് പ്രതിയെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച് ഇൻസ്പെക്ടർ അജേഷിൻെറ നിർദ്ദേശാനുസരണം NDPS നിയമപ്രകാരം കേസ് റെജിസ്റ്റർചെയ്തു. 
പിന്നീട് പ്രതിയുടെ കുറ്റസമ്മതമൊഴിപ്രകാരം അസിസ്റ്റൻറ് കമ്മീഷണർ നദീമുദ്ദീൻെറ നിർദ്ദേശാനുസരണം അന്വേഷണ സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന ആലുവയിലെ ഫ്ളാറ്റിൽ എത്തുകയും   പരിശോധനനടത്തിയിൽ ഏകദേശം 1943 ഗ്രാമിലധികം തൂക്കം വരുന്ന ഗുളികരൂപത്തിലുള്ളതും ഏകദേശം 450 ഗ്രാമോളം തൂക്കം വരുന്ന പൊടിരൂപത്തിലുള്ളതുമായ എം ഡി എം എയും കൂടി ആകെ 2400 ഗ്രാമിനുമുകളിൽ തൂക്കം വരുന്ന എം ഡി എം എ യാണ് പിടികൂടിയത്.
ലഹരിവരുദ്ധ സ്ക്വാഡ് ഡാൻസാഫ് അംഗങ്ങളായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജീവൻ സിവിൽ പോലീസ് ഓഫീസർമാരായ ലികേഷ് എം എസ്, വിപിൻദാസ് കെ ബി,  അഖിൽവിഷ്ണു, അനിൽ, അഭീഷ് ആൻറണി, വൈശാഖ് എന്നിവരുടെ രഹസ്യാന്വേഷണവും സഹായകരമായിരുന്നു. 
അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്പെക്ടർ അജീഷ്, സബ് ഇൻസ്പെ്കടർ ബൈജു കെ.സി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ർ പ്രതീഷും സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!