
മതസൗഹാർദ്ദ വനസദസ്സ് നടത്തി
വന മഹോത്സവത്തിൻ്റെ ഭാഗമായി ഒളകര ഫോറസ്റ്റ് സ്റ്റേഷൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് വിവിധ മതപുരോഹിതരെ പങ്കെടുപ്പിച്ചു കൊണ്ട് മതസൗഹാർദ്ദ വനസദസ്സ് നടത്തി .മതസൗഹാർദ്ദ വന സദസ്സ് കിഴക്കൻഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യു.സജീവ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ E .P .പ്രതീഷ് സ്വാഗതം പറഞ്ഞു. വചന ഗിരി ചർച്ച് വികാരി Fr. ഹെൽബിൻ , വാൽകുളമ്പ് മുസ്ലീം പള്ളി ഉസ്താദ് മുഹമ്മദ് മുഹസിൻ, കൊടുമ്പാല ഉമാമഹേശ്വരി ക്ഷേത്രം സെക്രട്ടറി സുരേഷ് എന്നിവർ മുഖ്യ അഥിതികളായ ചടങ്ങിൽ വാൽക്കുളമ്പ് മുസ്ലീം പള്ളി ജോയിൻ സെക്രട്ടറി അലി അക്ബർ ,പീച്ചി VDVK ചെയർമാൻ അനിൽകുമാർ , ഒളകര EDC ചെയർമാൻ K .V . മാധവി , ഒളകര EDC സെക്രട്ടറി M .M. അജീഷ് , മണിയൻ കിണർ EDC സെക്രട്ടറി C .A. താജുദ്ദീൻ , ഒളകര കർഷക സംഘം അംഗം ബോസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ U .ജുനിത്ത് എന്നിവർ ആശംസകളും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ K .L .ലിൻ്റോ നന്ദിയും പറഞ്ഞു. വനസദസ്സിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ചർച്ചകൾ നടന്നു.പ്രദേശവാസികളുടെ സഹായം വനം വകുപ്പിന് നൽകാമെന്ന് പങ്കെടുത്തവർ ഉറപ്പ് നൽകുകയും വനംവകുപ്പുമായി സഹകരിച്ച് മുന്നോട്ട് പോകാനും തീരുമാനിച്ചു. മുഖ്യ അതിഥികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വിവിധ വൃക്ഷത്തൈകൾ നട്ടു.പ്രോഗ്രാമിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ K .T .ജോഷി , N .ബൈജു ജോർജ്ജ് ,K .M. ദർശൻ ,ഫോറസ്റ്റ് വാച്ചർമാരായ K .M .സന്തോഷ് , K .V .രജനി , ഫോറസ്റ്റ് ഡ്രൈവർ P .അനീഷ് എന്നിവർ പങ്കെടുത്തു .









പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


