January 28, 2026

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനും ദുക്റാനദിനം പൊതു അവധി പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടുകൊണ്ട് പട്ടിക്കാട് സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ പ്രമേയം പാസാക്കി.

Share this News
പ്രമേയം പാസാക്കി

കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും, സംസ്ഥാന സർക്കാർ റിപ്പോർട്ട് മുഴുവനായും പ്രസിദ്ധീകരിച്ചിട്ടില്ല. ഏറ്റവും അടിയന്തരമായി കമ്മീഷൻ റിപ്പോർട്ട് പൂർണമായും, ഔദ്യോഗികമായും പ്രസിദ്ധീകരിക്കണമെന്നും കമ്മീഷന്റെ ശുപാർശകൾ സഭകളുമായി ചർച്ചചെയ്ത് നടപ്പിലാക്കണമെന്നും ഈ യോഗം സംസ്ഥാന സർക്കാരിനോട്  ആവശ്യപ്പെട്ടു.
ഭാരതത്തിലെ ക്രൈസ്‌തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, മതപരമായ പ്രാധാന്യം കൽപ്പിച്ചു വളരെ നൂറ്റാണ്ടുകളായി പാവനമായി ആചരിക്കുന്ന ദുക്റാന ദിവസം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ഈ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ചടങ്ങുകൾക്ക് വികാരി  റവ.ഫാ. ജീജോ വള്ളുപ്പാറ നേതൃത്വം കൊടുത്തു. ഫൊറോന കൗൺസിൽ സെക്രട്ടറി ഡോ. വിജു എം. ജെ. പ്രമേയം അവതരിപ്പിച്ചു. അഖില കേരള കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികളും അംഗങ്ങളും കൈകാരന്മാരും ഇടവക ജനങ്ങളും യോഗത്തിൽ സംബന്ധിച്ചു.  അവകാശങ്ങൾക്കായി മുഖ്യമന്ത്രിക്കുള്ള ഭീമ ഹർജിയിൽ പങ്കെടുത്ത എല്ലാവരും ഒപ്പിടുകയുണ്ടായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!