
NIOS പ്രതിഭ സംഗമം
പട്ടിക്കാട് മേസർ കോളേജിന്റെ ആഭിമുഖ്യത്തിൽ 2023-24 അധ്യയന വർഷത്തിൽ Nios പ്ലസ് ടു, Nios എസ്എസ്എൽസി ക്ലാസുകളിൽ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. പ്രതിഭാ സംഗമം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലജൻ ഇ ടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ലീലാമ്മ തോമസ് അധ്യക്ഷത വഹിച്ചു.ഷീന ക്രിസ്റ്റി,ഷിനി ജോസ്, അഞ്ജന മോഹനൻ, അംബിക ശശി, അഞ്ജലി, സുനി മാസ്റ്റർ, രതീഷ് മാസ്റ്റർ തുടങ്ങിയ അധ്യാപകർ അറിവിന്റെ പുസ്തകങ്ങൾ നൽകി വിദ്യാർത്ഥികളെ ആദരിച്ചു. ആദരവ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ നന്ദി പ്രകടനം നടത്തി. സ്നേഹ വിരുന്നു കൂടി പ്രതിഭാ സംഗമം അവസാനിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

