
ഗണേശോത്സവം സംഘാടക സമിതി രൂപീകരിച്ചു.
പാണഞ്ചേരി ഗണേശസേവാ സമിതിയുടെ നേതൃത്വത്തിൽ ചെമ്പൂത്ര കല്യാണ മണ്ഡപത്തിൽ കോരംകുളം പീതാംബരൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. 2024 സെപ്തംബർ 7 ന് വിനായക ചതുർത്ഥിയിൽ നടക്കുന്ന ഗണേശോത്സവ വിജയത്തിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. വിവിധ ഹൈന്ദവ സംഘടനകളുടെയും വിവിധ ക്ഷേത്ര കമ്മറ്റികളുടെയും പ്രസിഡൻ്റുമാർ രക്ഷാധികാരികളായിരിക്കും പ്രസിഡൻ്റായി കോരംകുളം പീതാംബരൻ, സെക്രട്ടറിയായി ശിവരാജ് പീച്ചി, ട്രഷറർ ഗിരിജാവല്ലഭൻ എന്നിവരെ തെരഞ്ഞെടുത്തു, സദാനന്ദൻ ഭദ്രദീപം തെളിയിച്ചു. ശിവരാജ് സ്വാഗതവും ഗിരിജാവല്ലഭൻ നന്ദിയും പറഞ്ഞു. ഗണേശോത്സവം വിവിധ കലാപരിപാടികളോടു കൂടി സമുചിതമായി ആഘോഷിക്കുവാൻ നിശ്ചയിച്ചു, സെപതംബർ 6 ന് വൈകീട്ട് 5.30 ന് ചെമ്പൂത്ര ദേവീക്ഷേത്രത്തിൽ നിന്ന് റാലിയോടെ വിഗ്രഹം എഴുന്നള്ളിച്ച് പട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്ര മൈതാനയിലെ പന്തലിൽ പ്രതിഷ്ഠിച്ച് പൂജകളും ഗണപതി ഹോമവും ദീപാരാധനയും നടത്തി 7ന് വൈകിട്ട് 6.30 ന് ഘോഷയാത്രയോടുകൂടി കണ്ണാറ പുഴയിൽ നിമജനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

