January 28, 2026

തൃശൂർ ജില്ലയിലെ എൻജിനീയറിങ്ങ് കോളേജുകളിൽ മൂന്നാം സ്ഥാനം നേടി മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളജ്

Share this News
മൂന്നാം സ്ഥാനം നേടി മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളജ്

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ 2024 ലെ എൻജിനീയറിങ്ങ്  അവസാനവർഷ പരീക്ഷാഫലം വന്നപ്പോൾ തൃശ്ശൂർ ജില്ലയിൽ മൂന്നാം സ്ഥാനം നേടി തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്. കേരള സംസ്ഥാനതലത്തിൽ 38-ാം സ്ഥാനവും നേടി മെറ്റ്സ് കോളേജ് പുതിയ ചരിത്രം കുറിച്ചു. വിജയ ശതമാനം 53.33 ആണ്. കൂടാതെ അവസാന വർഷ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവിലൂടെ ഓഫർ ലെറ്ററുകൾ ലഭിച്ചിട്ടുണ്ട്. അധ്യാപകരുടെ അർപ്പണ മനോഭാവവും വിദ്യാർത്ഥികളുടെ കഠിനപ്രയത്നവും ആണ് ഈ അഭിമാന നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ) അംബികാദേവി അമ്മ ടി. പറഞ്ഞു. കോളേജിന്റെ അഭിമാനമായി മാറിയ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും വകുപ്പ്  മേധാവികളെയും പ്രത്യേകിച്ച് അവരെ മുന്നിൽനിന്ന് നയിച്ച കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ യേയും മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ്, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റിനോജ് കാദർ തുടങ്ങിയവർ അഭിനന്ദിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!