“മെറിറ്റ് ഡേ ” ആഘോഷിച്ചു.
2023 – 24 അധ്യയന വർഷത്തിലെ സി. ബി. എസ്. ഇ.വാർഷിക പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സെൻറ് ആന്റൺ വിദ്യാപീഠത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ് ഗേൾ ജാനറ്റ് സാറ റെജി സ്വാഗതം പറഞ്ഞു.മുഖ്യാതിഥി അരുൺ കുന്നമ്പത്ത് സിവിൽ പോലീസ് ഓഫീസർ , പോലീസ് അക്കാദമി രാമവർമ്മപുരം തിരി തെളിയിച്ച് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.പ്രതിസന്ധിഘട്ടത്തിൽ പ്രിയ ചങ്ങാതിമാർക്ക് കൈത്താങ്ങ് ആകുന്നതിനും മുന്നോട്ടുള്ള പ്രയാണത്തിൽ ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട് സഹയാത്രികരെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും പര്യാപ്തമായ മുഖ്യാതിഥിയുടെ വാക്കുകൾ ഏവർക്കും പ്രചോദനമായി. സ്കൂൾ പ്രിൻസിപ്പൽ ജെന്നി ജെയിംസ് ,ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ ,കെ.ജി.പ്രിൻസിപ്പൽ സിസ്റ്റർ റോസ് വെർജീനിയ , സുജാത ടീച്ചർ , ദേവി കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.അഭിനന്ദനാർഹമായ നേട്ടം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മെമന്റോ നൽകി ആദരിച്ചു.സ്കൂൾ മാനേജ്മെൻറ് ,അധ്യാപകർ ,അനധ്യാപകർ ,രക്ഷകർത്താക്കൾ ,വിദ്യാർഥികൾ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.വിദ്യാർത്ഥി പ്രതിനിധി ഐശ്വര്യ .ആർ. നന്ദി പറഞ്ഞു.