കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം
മലയോര പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് ഇടപെട്ട്, ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുക, നഷ്ടപരിഹാരം ഉടനടി നൽകുക, പ്രവർത്തന രഹിതമായ പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസ് എത്രയും വേഗം തുറന്നു പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷക കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസിൽ മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. KPCC സെക്രട്ടറി Adv. ഷാജി കോടങ്കണ്ടത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ റവന്യു മന്ത്രിയുടെ മണ്ഡലം ആയ ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങിയതു മൂലം കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ ഒന്ന് സന്ദർശിക്കാൻ പോലും തയ്യാറാവാത്ത മന്ത്രി, നാടിൻ്റെ ശാപമാണെന്ന് ഉദ്ഘാടന വേളയിൽ ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.മണ്ഡലം പ്രസിഡൻ്റ് ഷോണി പുളിക്കൽ അദ്ധ്യക്ഷനായ സമരത്തിൽ KPCC പ്രിയദർശിനി പബ്ലിക്കേഷൻസ് സംസ്ഥാന കോർഡിനേറ്റർ K.S ചന്ദ്രാനന്ദൻ, KPCC വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ ഡോക്ടർ മനോജ് പുഷ്ക്കർ, കർഷക കോൺസ്സ് ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽ കർഷക കോൺഗസ്സ് സംസ്ഥാന സെക്രട്ടറി ഭാസ്കരൻ, ബ്ലോക്ക് പ്രസിഡൻ്റ് വാസു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുധീർ K.S, മോഹനൻ മങ്കുഴി, അനൂപ്ദാസ് വി.ആർ, ഉറുമ്പിൽ ജോസ്, പെൻഷനേഴ്സ് നേതാവ് ജോസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. നൂറു കണക്കിന് പേർ, ഈ മഴക്കാലത്തും സമരത്തിൽ പങ്കാളികൾ ആയി.