മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ഇരുമ്പുപാലത്ത് മിനി മാസ്റ്റ് ലൈറ്റ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. നിലാവുറങ്ങാത്ത ഒല്ലൂർ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ലൈറ്റ് സ്ഥാപിച്ചത്
കുതിരാൻ ഭാഗത്ത് ഇപ്പോൾ വാഹനങ്ങൾ യാത്ര ഇല്ലാത്തതിനാൽ വന്യമ്യഗ ശല്യം രൂക്ഷമാണ് ഈ സാഹചര്യം മനസിലാക്കി ഈ
പ്രദേശത്ത് ലൈറ്റ് അനുവദിച്ച മന്ത്രിക്ക് നാട്ടുകാർ സ്നേഹോപഹാരം നൽകി ആദരിച്ചു
പരുപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി.മാത്യൂനൈനാൻ, സനിൽ വാണിയംപാറ,സുബൈദ അബൂബക്കർ, ശാന്ത, തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു .