മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കൊമ്പഴ രാമൻ ചിറ റോഡിൽ മിനി മാസ്റ്റ് ലൈറ്റ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു .നിലാവുറങ്ങാത്ത ഒല്ലൂർ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ലൈറ്റ് സ്ഥാപിച്ചത് . ഈ പ്രദേശത്തെ ആളുകളുടെ വളരെ നാളത്തെ ആവശ്യമായിരുന്നു മിനി മാസ്റ്റ് ലൈറ്റ് വേണം എന്നത്.ഈ സാഹചര്യം മനസിലാക്കി ഈ
പ്രദേശത്ത് ലൈറ്റ് അനുവദിച്ച മന്ത്രിക്ക് നാട്ടുക്കാർ സ്നേഹോപഹാരം നൽകി ആദരിച്ചു
പരുപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായിമാത്യൂനൈനാൻ, സനിൽ വാണിയംപാറ,സുബൈദ അബൂബക്കർ, ബിജോയ്, സജി, സജി ജെ പി എസ്, തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു