
.
വിലങ്ങന്നൂർ: പീച്ചി പോലീസ് സ്റ്റേഷൻ എ എസ് ഐ ആയിരുന്ന ഷൈജുവിന് സെന്റ് ജോസഫ് ഫുട്ബോൾ ക്ലബ്ബ് വലങ്ങന്നൂരിന്റെ നേതൃത്വത്തിൽ യാത്രായയപ്പ് നൽകി. സെന്റ് ജോസഫ് ലത്തീൻ പള്ളി ഗ്രൗണ്ടിൽ വെച്ചാണ് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. 6 വർഷം പീച്ചി പോലീസ് സ്റ്റേഷനിൽ സർവ്വീസിൽ ഇരുന്നെങ്കിലും അതിന് 2 വർഷം മുൻപേ സെന്റ് ജോസഫ് ക്ലബ്ബുമായി ബന്ധമുണ്ടായിരുന്നെന്നും, കൃത്യനിഷ്ടതയോടെ ജോലി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നെങ്കിലും ഫുട്ബോളിനെ ഏറെ സ്നേഹിച്ച ഇദ്ദേഹത്തിന്റെ ഈ സ്ഥലം മാറ്റം സെന്റ് ജോസഫ് ക്ലബ്ബിന് മാത്രമല്ല പാണഞ്ചേരിയിലെ മിക്ക ക്ലബ്ബുകൾക്കും തീരാ നഷ്ടമാണെന്നും .

ജനകീയ പോലീസിന് ഉത്തമ മാതൃകയായിരുന്നു എഎസ്ഐ ഷൈജുവെന്നും , പുതിയ സ്റ്റേഷനിൽ ജനകീയ പ്രവർത്തങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും വിലങ്ങന്നൂർ വാർഡ് മെമ്പറും സെന്റ് ജോസഫ് ക്ലബ് അംഗവും കൂടിയായ ഷൈജു കുരിയൻ പറഞ്ഞു. കുട്ടികൾക്ക് പഠനത്തോടൊപ്പം ഫുട്ബോളിനും സ്ഥാനം കൊടുത്ത് മികച്ച താരങ്ങളെ വാർത്തെടുക്കാൻ സെന്റ് ജോസഫ് ക്ലബിന് കഴിയട്ടെയെന്നും ക്ലബ്ബിന്റെ മുന്നോട്ടുള്ള നന്മയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ താനെത്തുമെന്നും, നൽകിയ എല്ലാ സഹകരണങ്ങൾക്കും നന്ദി പറയുന്നുവെന്നും ചടങ്ങിൽ എ എസ് ഐ ഷൈജു പറഞ്ഞു.
ക്ലബ്ബ് രക്ഷാധികാരികളായ സുബിൻ കെ ഇ ആർ ഐ,മനോജ് കെ ജി, അജി AJ, സുധീഷ് പായ്ക്കണ്ടം, ക്ലബ്ബ് അംഗങ്ങളായ സജി AJ,ശ്യാം,ഷിജുണ്ണി, റെന്നി എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.