January 27, 2026

ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം

Share this News

സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഓരോ സ്ഥലത്തേയും പ്രാദേശിക സാഹചര്യം പരിഗണിച്ച് തൃശ്ശൂർ
ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. രാവിലെ 8.30 മുതല്‍ 10:00 മണി വരെയും വൈകീട്ട് 3.30 മുതല്‍ 5.00 മണി വരെയും ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവ്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യം നീക്കുന്നതിനായി ഉപയോഗിക്കുന്ന ടിപ്പര്‍
ലോറികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയ നിയന്ത്രണത്തിലെ ഇളവ് തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

error: Content is protected !!