
വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും പഠനോപകരണ വിതരണവും നടത്തി
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കൂട്ടാല 20-ാം വാർഡ് മെമ്പർ സി എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും
വാർഡിലെ മുഴുവൻ കുട്ടികൾക്കും
പഠനോപകരണ വിതരണവും നടത്തി. കൂട്ടാല കതിരപ്പിള്ളി ബാഡ്മിൻ അക്കാദമിയിൽ വച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങ്
മുൻ എം എൽ എ എംപി വിൻസെന്റ് (യുഡിഎഫ് ജില്ലാ ചെയർമാൻ) ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി എസ് ശ്രീജു അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനും മാധ്യമപ്രവർത്തകനുമായ എം ജെ സിജുമാസ്റ്റർ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടത്തി.മികച്ച സംഘടനത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് ആദരവ് പരിപാടി സംഘടിപ്പിച്ച പഞ്ചായത്തംഗം സി എസ് ശ്രീജുവിനെ മറ്റു ജനപ്രതിനിധികൾ മാതൃകയാക്കണമെന്ന് എംപി വിൻസന്റ് പറഞ്ഞു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം കെ സി അഭിലാഷ് പുസ്തക വിതരണം നടത്തി.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, റെജി പാണംകുടി, മിനി നിജോ, ബിന്ദു ബിജു,അപർണ്ണ പ്രസന്നൻ, ബാബു പി പി, എ സി മത്തായി, കെ എം പൗലോസ്, ബ്ലെസ്സൺ വര്ഗീസ്,ബിജു ഇടപ്പാറ, ജോസ് മൈനാട്ടിൽ,ബേബി പാലോലിക്കൽ തുടങ്ങിയവർ സംസാരിച്ചു. വാർഡിലെ കുട്ടികൾക്ക് വേണ്ടി സഹായം നൽകിയ സുമനസ്സുകൾക്ക് വാർഡ് മെമ്പർ സി എസ് ശ്രീജു നന്ദി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

