
വിവിധ ഭാഗങ്ങളിൽ വെള്ളം കയറി
തൃശ്ശൂർ നഗരത്തിൽ കനത്ത മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വടക്കേ സ്റ്റാൻഡിന് സമീപം റോഡുകളിൽ വെള്ളക്കെട്ട്. തൃശ്ശൂർ -കുന്നംകുളം റോഡിൽ വൻ ഗതാഗത തടസ്സം. ശങ്കരയ്യ റോഡിലും പൂത്തോളിലും വെള്ളക്കെട്ട്.തൃശ്ശൂരിൽ മലയാള മനോരമ ഓഫീസ് മുൻപിലുള്ള ഇക്കണ്ട വാര്യർ റോഡിൽ കനത്ത വെള്ളക്കെട്ട് . ചെറുവാഹനങ്ങൾക്ക് പോവാൻ കഴിയാതെയായി. ചില വാഹനങ്ങൾ കേടായി നിൽക്കുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുക

പൊട്ടക്കുളം നെല്ലിക്കുന്ന് റോഡ് ജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിൽ ചാലുകളിൽ നിന്നും വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടന്ന് റോഡും തോടും തിരിച്ചറിയാൻ പറ്റാതെ ആയിക്കൊണ്ടിരിക്കുന്നു ,ചെറു റോഡുകളും വെള്ളം നിറഞ്ഞ അവസ്ഥയിലാണ്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl


