November 23, 2024

വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകി

Share this News
വനിതകൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകി

ഇന്ത്യയിലെ സന്നദ്ധസംഘടനകളുടെ
ദേശീയ കൂട്ടായ്മ്‌മയായ നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ്റെ 50 ശതമാനം സാമ്പത്തികസഹായത്തോടെ  വനിതകൾക്ക് ഇരുചക്രവാഹനങ്ങൾ വിതരണംചെയ്തു. കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഇനീഷ്യേറ്റീവ് പദ്ധതിയിലൂടെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന വനിതകൾക്കായാണ് വുമൺ ഓൺ വീൽ പരിപാടിയിലൂടെ ഇരുചക്രവാഹനങ്ങൾ വിതരണംചെയ്തു വരുന്നത്.നാഷണൽ എൻജിഒ കോൺഫിഡറേഷൻ നേതൃത്വത്തിൽ കേരളത്തിലെയും ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള സന്നദ്ധ സംഘടനകളും ചേർന്ന് വനിത ഉന്നമനത്തിനുവേണ്ടി പ്രത്യേകിച്ച് സിഎസ്ആർ ഫ്രണ്ടും മാർക്കറ്റിംഗ് ഫണ്ടും ക്രൗഡ് ഫണ്ടും ഉപയോഗിച്ച് സബ്സിഡി നിരക്കിൽ വാഹനങ്ങൾ വനിതകൾക്ക് ലഭ്യമാക്കുകയാണ് ചെയ്യുന്നത് .കേരളത്തിലെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ പ്രവർത്തനം തൃശ്ശൂരിൽ നേതൃത്വം വഹിക്കുന്നത്  തൃശ്ശൂർ അതിരൂപയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം, ക്രൈസറ്റ് ഭവൻ, ഇങ്ങനെയുള്ള18 ഓളം സന്നദ്ധ സംഘടനകൾ ഒരുമിച്ച് ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്. തൃശ്ശൂരിൽ തന്നെ ആയിരം വണ്ടികളാണ് ഏഴുമാസത്തിനുള്ളിൽ വനിതകൾക്ക് നൽകിയത്. അസംഘടത മേഖലയിൽ ജോലിചെയ്യുന്ന വനിതകളുടെ ഉന്നമനത്തിനു വേണ്ടിയാണ് Honda Activa കമ്പനി ഇത് ചെയ്യുന്നത്.സന്നദ്ധ സംഘടനകൾ അർഹതപ്പെട്ടവരെ കണ്ടെത്തി രജിസ്ട്രേഷൻ ചെയ്ത് വാഹനങ്ങൾ നൽകുന്നു. അഞ്ചുവർഷത്തേക്ക് മറ്റൊരാൾക്ക് ഇത് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കണം എന്നതാണ് ലക്ഷ്യം.തൃശ്ശൂരിൽ വിതരണം നടന്ന പരിപാടിയിൽ നേതൃത്വം വഹിച്ചത് ഫാദർ ജോസ് വട്ടക്കുഴി സ്വാന്തനം അസോസിയേറ്റ് ഡയറക്ടർ ആണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!