January 30, 2026

സിഗ്മാ ബാങ്കിംഗ് ഫൗണ്ടറും സി ഇ ഒ യുമായ വാണിയംപാറ സ്വദേശി അനൂപ് സി.എം ന് ഡോക്ടറേറ്റ് ലഭിച്ചു

Share this News
ഡോക്ടറേറ്റ് ലഭിച്ചു

മലയാളിയായ അനുപ് സി എമ്മിനെ യൂറോപ്യൻ ഡിജിറ്റൽ സിറ്റിയാണ് ഡോക്ടറേറ്റ് നൽകി ആദരിച്ചത്.യു എ ഇ ലെ ബാങ്കിംഗ് മേഖലയിലെ മികവിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
അനൂപ് സി എം കഴിഞ്ഞ 10 വർഷത്തിലധികമായി ദുബായ് കേന്ദ്രീകരിച്ചുള്ള ബാങ്കിംഗ് സെക്ടറുകളിൽ മികച്ച സേവനങ്ങളാണ് കാഴ്ചവച്ചത്.
ഇപ്പോൾ അദ്ദേഹം സിഗ്മ ബാങ്കിംഗ് എൽഎൽസിയുടെ സി ഇ ഒ ആയി പ്രവർത്തിച്ചുവരുന്നു. അനൂപിനൊപ്പം പല രാജ്യങ്ങളിൽ നിന്നുള്ള മഹത് വ്യക്തിത്വങ്ങളെ ഡോക്ടറേറ്റ് നൽകി ഈ ചടങ്ങിൽ ആദരിച്ചു.യു എ ഇ ലെ സിഗ്മ ഗ്രൂപ്പിൻറെ ബാങ്കിംഗ് മേഖലയുടെ സ്ഥാപകൻ കൂടിയാണ് അനൂപ് സി എം. തൃശ്ശൂർ ജില്ലയിലെ വാണിയംപാറ സ്വദേശിയാണ് അനൂപ് സി എം. ഡോക്ടറേറ്റ് കിട്ടിയതിൽ കുടുംബാംഗങ്ങളും നാട്ടുകാരും വളരെയധികം സന്തോഷത്തിലാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!