
രാജീവ് ഗാന്ധി അനുസ്മരണം നടത്തി
പാണഞ്ചേരി ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് ഐഎൻടിയുസി ഓഫീസിനു മുമ്പിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണം കുടിയിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പീച്ചി ബാങ്കിന്റെ മുൻപ്രസിഡന്റുമായ ഐസക് എടപ്പാറ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പുതിയൊരു ഇന്ത്യയെ കുറിച്ച് മനസ്സുനിറയെ സ്വപ്നം കാണുകയും ആ സ്വപ്നത്തിലേക്ക് നടന്നടുക്കുന്നതിനായി ഒരു ജനതയെ പ്രാപ്തരാക്കുകയും ചെയ്ത ആധുനിക ഇന്ത്യയുടെ ഉപജ്ഞാതാവ് ആയിരുന്നു രാജീവ് ഗാന്ധി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഐസക് ഇടപ്പാറ പറഞ്ഞു.
ഐഎൻടിയുസി ഒല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെപിസിസി മെമ്പർ ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, സി വി ജോസ്, മിനി നിജോ,റെജി പി പി, ഷിബു പോൾ, സുശീല രാജൻ,ബ്ലെസ്സൺ വര്ഗീസ്,വി ബി ചന്ദ്രൻ, ബിന്ദു ബിജു, അപർണ പ്രസന്നൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ടി വി ജോൺ,എ സി മത്തായി, കെ എം പൗലോസ്,ജോളി ജോർജ്, ഓമന ശങ്കർ,അനിൽ നാരായണൻ, പരമേശ്വരൻ, രാമകൃഷ്ണൻ, സാബു മുടിക്കോട്,തങ്കായി കുര്യൻ, കുര്യാക്കോസ് പീച്ചി, കൊച്ചു മാത്തൂ, ബേബി, മാധവൻ, പി എം സണ്ണി, അഭി, പ്രേമൻ,രതീഷ്, അലൻഡ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

