
ഔഷധരംഗത്ത് നിലനിൽക്കുന്ന പല കുഴപ്പങ്ങളും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഓൺലൈൻ രജിസ്ട്രിക്ക് നീക്കം. വ്യത്യസ്ത അസുഖങ്ങൾക്കുള്ള മരുന്നുകൾ ഒരേപേരിൽ വിപണിയിലെത്തുന്നതാണ് പ്രധാനമായും ഒഴിവാകുക. ഇതുസംബന്ധിച്ച നിർദേശം കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ബന്ധപ്പെട്ടവർക്ക് നൽകി. ഔഷധമന്ത്രാലയം ഇത് ഡ്രഗ്‌സ് കൺസൾട്ടേറ്റീവ് കമ്മിറ്റിക്കുമുൻപിൽ സമർപ്പിച്ചിരിക്കുകയാണ്. ശുപാർശ ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കാനാകും.വ്യത്യസ്ത മരുന്നുകൾ ഒരേ പേരിലോ സമാനമായ പേരിലോ വിപണിയിലെത്തുന്നത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണ്. ഫാർമസിസ്റ്റുകൾക്കും ഇത് ഭീഷണിയാണ്. മരുന്നുകൾ മാറി നൽകി അപകടങ്ങളുണ്ടായിട്ടുമുണ്ട്.
രജിസ്ട്രിക്ക് മുന്നോടിയായി മരുന്നുകളുടെ ബ്രാൻഡഡ് പേര് സംബന്ധിച്ച നിയമം കർശനമായി നടപ്പാക്കും. പേറ്റന്റ് കൺട്രോളർ ജനറൽ ഓഫീസാണ് നടപടി സ്വീകരിക്കുക. രാജ്യത്ത് നിലവിൽ എത്ര ബ്രാൻഡ് മരുന്നുകൾ വിപണിയിലെത്തുന്നുണ്ടെന്നത് സംബന്ധിച്ച് ഔദ്യോഗികമായ രേഖകളില്ല. രജിസ്ട്രി നിലവിൽ വന്നാൽ എല്ലാ ബ്രാൻഡുകളും അതിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. പുതിയതായി രജിസ്റ്റർ ചെയ്യാൻ വരുന്ന കമ്പനികൾ നിലവിൽ സമാനമായ പേരുകളില്ലായെന്ന സത്യവാങ്മൂലവും നൽകേണ്ടിവരുംപരാതികളുടെ അടിസ്ഥാനത്തിൽ 2022 -ൽ ഡൽഹി ഹൈക്കോടതി ഇത്തരമൊരു സംവിധാനം വേണമെന്ന് നിർദേശിച്ചിരുന്നതാണ്. ഏറെക്കാലമായി പൊതുജനാരോഗ്യപ്രവർത്തകരും ഈയാവശ്യം ഉന്നയിക്കുന്നുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

