
യാത്രക്കാരൻറെ മരണത്തിനിടയാക്കിയ വാഹനം സാഹസികമായി പിടികൂടി ഹൈവേ പോലീസ്
യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിറുത്തൊതെ പോയ വാഹനത്തെ സാഹസികമായി ഹൈവെ പോലീസ് പിൻതുടർന്ന് പിടികൂടി.
09.05.2024 തീയതി നൈറ്റ് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുന്നംകുളം തൃശ്ശൂർ ഹൈവേ പോലീസിന്റെ (KILO 17) നമ്പറിലേക്ക് പുലർച്ചെ 01:12 ന് കുറ്റിപ്പുറത്തു നിന്നും എമർജൻസി ഇൻഫർമേഷൻ പാസ് ചെയ്തു. കുറ്റിപ്പുറം മഞ്ചാടി ജംഗ്ഷനിൽ വച്ച് ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ഒരൂ ടൂറിസ്റ്റ് ബസ്സ് തൃശൂർ വഴി പാസ്ചെയ്ത് വരുന്നുണ്ട് ഏന്നായിരുന്നു മെസേജ്. മെസേജ് പ്രകാരമുള്ള നമ്പരും അടയാളങ്ങളും കുറിച്ചെടുത്ത് സബ്ഇൻസ്പെക്ടർമാരായ ഷീബു, സിവിൽ പോവീസ് ഓഫീസർമാരായ ജിത്തു ഗിരിജൻ, ലിയോപോൾ , ബിനിഷ് എന്നിവരും വാഹനം വരുന്നതും കാത്തിരുന്നു.
ചൂണ്ടൽ സെൻററിൽ വച്ച് അമിതവേഗതയിൽ ഓടിച്ചുവന്ന വാഹനത്തിനെ ഇവർ സിഗ്നൽ കാണിച്ചും കൈകാണിച്ചും നിറുത്താൻ ശ്രമിച്ചിട്ടും വാഹനം അതിവേഗതരിൽ മുന്നോട്ടെടുത്ത് പോകുകയായിരുന്നു.
പിന്നെ പിൻതുടർന്ന ഇവർ കേച്ചേരി സെൻററിൽ വച്ച് വാഹനത്തെ പിടികൂടുകയായിരുന്നു.
വാഹനം പരിശോധിച്ചതിൽ ഡ്രൈവറുടെ വലതു വശത്തുള്ള ഫോഗ് ലാബും, ബംബറും പൊട്ടിപ്പൊളിഞ്ഞ നിലയിൽ കാണുകയും ഇടിച്ചത് ഈ വാഹനമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു . തുടർന്ന് ഈ വാഹനം കസ്റ്റഡിയിൽ എടുക്കുകയും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിക്കുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/KFrfAmGjZSEEzTKRSd0SEL

