
മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള നാഷണൽ അക്കാദമി ഫിലിം സൊസൈറ്റി അവാർഡ് വാണിയംപാറ സ്വദേശിയായ ശിവരഘുരാജിന് ലഭിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ലീ ഗോൾഡ് ഫിലിംസിന്റെ ബാനറിൽ ഷഹീർ കോട്ടക്കൽ തിരക്കഥ രചിച്ച “ഒന്നാം സാക്ഷി ” എന്ന ചിത്രത്തിനാണ് അവാർഡ്. വിവിധ ചലച്ചിത്ര – സാംസ്ക്കാരിക സംഘടനകളുടെ 10- ഓളം അവാർഡുകൾ ഇതിനോടകം ഈ ചിത്രത്തിനു ലഭിച്ചു കഴിഞ്ഞു.ശിവരാജിന്റെ പ്രഥമ സംവിധാന സംരംഭമായ “മാതു ” എന്ന ഹ്രസ്വചിത്രത്തിന് ഇന്ത്യയിലെ ആദ്യത്തെ ഫോക് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായും മാതു മികച്ച രണ്ടാമത്തെ ചിത്രമായും 2022-ൽ തിരഞ്ഞെടുത്തിരുന്നു. കെ.പി.എ .സി . ലളിത എൻഡോവ്മെന്റ് അവാർഡ് , പ്രഫ: നരേന്ദ്ര പ്രസാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് തുടങ്ങി മികച്ച സംവിധായകനുള്ള അംഗീകാരമായി 5 – ഓളം പുരസ്ക്കാരങ്ങൾ ശിവരാജനെ തേടിയെത്തിയിട്ടുണ്ട്.
കണ്ണശ്ശരാമായണം എഴുതിയ കണ്ണശ്ശകവികൾ എന്നറിയപ്പെടുന്ന രാമമപണിക്കരുടെ ജീവിതത്തെ ആസ്പദമാക്കി ശിവരാജൻ തിരക്കഥയും സംഭാഷണവും എഴുതി തിരുവല്ല സ്വദേശി ശ്രീജേഷ് സോമൻ സംവിധാനം ചെയ്ത “കണ്ണശ്ശൻ ” എന്ന ചിത്രത്തിന് നാഷണൽ ഫിലിം അക്കാദമിയുടെ മികച്ച ചിത്രത്തിനുള്ള അവാർഡും ലഭിച്ചിരുന്നു. സംവിധാനത്തിനൊപ്പം, ഇടക്ക് തിരക്കഥ-സംവിധാന സഹായിയായും , ചില ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും ഡബ്ബിംഗ് , അഭിനയം എന്നിവയിലും ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

