
മെയ്ദിനത്തോടനുബന്ധിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ താണിക്കുടം സെന്റർ മുതൽ തേറബം സെന്റർ വരെ മെയ്ദിന റാലി സംഘടിപ്പിച്ചു. മെയ്ദിന റാലി CITU സംസ്ഥാന കമ്മിറ്റി അംഗം മീര ഉദ്ഘാടനം ചെയ്തു . AITUC ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് സേതു താണിക്കുടം അധ്യക്ഷ വഹിച്ചു. താണിക്കുടം സെന്ററിൽ നിന്നും ആരംഭിച്ച മെയ്ദിന റാലിയിൽ നൂറോളം തൊഴിലാളികൾ പങ്കെടുത്തു കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ എതിരെ ശക്തമായ പ്രതിഷേധം ആരോപിച്ച് സിപിഐ മാടക്കത്തറ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് വി പി കിഷോർ മെയ്ദിന റാലിക്ക് അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിഐടിയു മുതിർന്ന നേതാവ് ഇ വി പുഷ്പൻ സ്വാഗതവും സിഐടിയു മണ്ണുത്തി ഏരിയ കമ്മിറ്റിയംഗം മൊയ്തുണ്ണി നന്ദിയും പറഞ്ഞു



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

