
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് തൃശൂർ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ കുരിയാക്കോസ് മോർ ക്ലിമീസ് തിരുമേനി കൊടി ഉയർത്തി.2024 മെയ് 5,6, ദിവസങ്ങളിൽ പെരുന്നാൾ ആഘോഷിക്കും. പ്രധാന പെരുന്നാളിന് പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് വന്ദ്യ ബർശിമോൻ റംബാച്ചൻ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ റാസാ, ലേലം നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.യൽദോ എം ജോയ്, ട്രസ്റ്റി ഷെനിൽ നാരേക്കാട്ടിൽ, സെക്രട്ടറി ജോൺസൻ വള്ളിക്കാട്ടിൽ,മാനേജിങ് കമ്മിറ്റിഅംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

