January 28, 2026

മുണ്ടൂർ പരിശുദ്ധ കർമ്മലമാതാവിൻ ദേവാലയത്തിലെ സെന്റ് ജോർജ്ജ് കുടുംബ കൂട്ടായ്മ വാർഷികവും  പൗരോഹിത്യ  രജത ജൂബിലിയും  ആഘോഷിച്ചു.

Share this News

മുണ്ടൂർ പരിശുദ്ധ കർമ്മലമാതാവിൻ ദേവാലയത്തിലെ സെന്റ് ജോർജ്ജ് കുടുംബ കൂട്ടായ്മ വാർഷികവും വികാരി റവ . ഫാ. ബാബു അപ്പാടൻ അച്ചന്റെ പൗരോഹിത്യ  രജത ജൂബിലിയും സമുചിതമായി ആഘോഷിച്ചു. 
25ാം വർഷത്തെ അനുസ്മരിച്ചു  കൊണ്ട് 25 മെഴുതിരികൾ  25 ആശയങ്ങൾ ഉൾപ്പെടുത്തി  25 വ്യക്തികൾ തിരി തെളിയിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്.
പ്രസിഡൻ്റ് ജോബി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന്  ജനറൽ കൺവീനർ  ജോബി എം ഒ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സിജു ജോസ് റിപ്പോർട്ടും ട്രഷറർ  ജേക്കബ്ബ് അറങ്ങാശ്ശേരി കണക്കും അവതരിപ്പിച്ചു. വികാരി ബാബു അപ്പാടനച്ചൻ ഉദ്‌ഘാടന പ്രസംഗവും സഹ വികാരി ഗോഡ് വിനച്ചൻ  അനുഗ്രഹ പ്രഭാഷണവും  നടത്തി. സിസ്റ്റർ അൻസി പോൾ, സിസ്റ്റർ ബീന ജോസഫ്,  ബസാനിയോ  ജോസഫ്,  ട്രസ്റ്റി ജയിംസ് ആലപ്പാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ്   സീന ജോഷി നന്ദിയർപ്പിച്ച യോഗത്തിൽ   ലിഷ ജോബി പരിപാടികൾക്ക് അവതാരികയായി. പ്രോഗ്രാം കൺവീനർ  ഡെയ്സി ഔസേപ്പ് , ഷൈനി ജേക്കബ്ബ് എന്നിവർ ക്കൊപ്പം യുണിറ്റ് ഭാരവാഹികളായ ബിജോയ് കെ പി , പ്രവീൺ കെ പി , ഷിൻസി ഷൈൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!