കല്ലിടുക്ക് – പീച്ചി ഡാം റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്ന് തെക്കുംപാടം എൻഎസ്എസ് കരയോഗം ആവശ്യപ്പെട്ടു.
റോഡ് പണി നടക്കുന്ന പത്താം വാർഡിലെ മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പണി തടസ്സപ്പെട്ടിട്ടുള്ളത്. മഴക്കാലം ആരംഭിക്കുവാൻ വെറും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കലുങ്കുകളുടെയും കാനകളുടെയും പ്രവർത്തനങ്ങൾ പാതിവഴിയിൽ നിൽക്കുകയാണ്.എത്രയും വേഗം ഇത് പരിഹരിച്ചില്ലെങ്കിൽ മറ്റൊരു പ്രളയം കൂടി തെക്കുംപാടം നിവാസികൾ അഭിമുഖീകരിക്കേണ്ടി വരും. ജൂൺ മാസത്തിൽ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് യാത്ര ദുരിതം നേരിടും. ഈ വഴിയിൽ കൂടി പീച്ചി ഡാം അടിവാരം വരെ സർവീസ് നടത്തിയിരുന്ന ബസ്സുകൾ ഇപ്പോൾ തെക്കുംപാടം വരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തീകരിക്കുന്നതിന് വേണ്ടി തെക്കുംപാടം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കരയോഗം പ്രസിഡൻ്റ് എൻ എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി വിഷയം അവതരിപ്പിച്ചു