January 27, 2026

തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് യു.കെ.യിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസു മായി കൈകോർക്കുന്നു

Share this News


തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിന് ഒരു തിലകക്കുറി കൂടി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസ് (യു എസ് ഡബ്ലിയു) മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സന്ദർശിച്ച്, അക്കാദമിക് അടിസ്ഥാന സൌകര്യങ്ങൾ വിലയിരുത്തി. യു.കെ. യിൽ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനും പ്ലേസ്മെൻറ് അസിസ്റ്റൻസിനും ധാരണയായി. ഇതനുസരിച്ച് മെറ്റ്സ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിലെ തുടർ പഠനത്തിനുശേഷം ബിരുദവും ബിരുദാനന്തര ബിരുദവും കുറഞ്ഞ കാലയളവിൽ കുറഞ്ഞ ഫീസിൽ ലഭിക്കുന്നതാണ്. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഇൻറർനാഷണൽ ഡെവലപ്മെൻറ് മാനേജർ ജോവാന സ്കാൽപ്ലിഹോൺ, ഓപ്പറേഷൻസ് ഡയറക്ടർ (ഇന്ത്യ) വിഷ്ണു ധനപാൽ, യു. കെ.യിലെ പ്രശസ്ത എജുക്കേഷൻ കൺസൾട്ടൻസി സ്ഥാപനമായ ഏലൂർ കൺസൾട്ടൻസി യു.കെ. ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മാത്യു ജെയിംസ്, അസിസ്റ്റൻറ് ജനറൽ മാനേജർ സൂസൻ ജോൺ തുടങ്ങിയവർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് ക്യാമ്പസ് സന്ദർശിക്കുകയും മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, ട്രസ്റ്റി സ്റ്റാൻലി ആൻറണി അയിനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി ഇ ഓ ഡോ. വർഗീസ് ജോർജ് , അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാ ദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ ഫ്രാൻസിസ് തുടങ്ങിയവരുമായി ചർച്ചകൾ നടത്തി ധാരണയിൽ എത്തി. അടുത്ത അദ്ധ്യയന വർഷം മുതൽ മെറ്റ്സ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുകെയിലെ തുടർപഠനത്തിന്റെ സൗകര്യം ലഭ്യമാകും. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലെ അദ്ധ്യയന അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതുകൊണ്ടാണ് ഇത്തരം വിദ്യാഭ്യാസ സഹകരണ കരാറുകൾക്ക് സാധ്യതയുണ്ടായതെന്നും ഇതിനുവേണ്ടി മുൻകൈയെടുത്ത ഏലൂർ കൺസൾട്ടൻസി യുകെ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു ജയിംസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു എന്ന് മാള എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ പ്രസ്താവിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!