
ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷനു മുന്നിൽ റോഡരികിൽ തീപടർന്നതിനെ തുടർന്ന് 13 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. താഴേക്കാട് പാർക്ക് ചെയ്തിരുന്ന 8 ബൈക്കുകളും 5 സ്‌കൂട്ടറുകളുമാണു കത്തിയമർന്നത്. ഇന്നലെ രാവിലെ 11നാണ് സംഭവം. തീപടരുന്നതു കണ്ടു നാട്ടുകാരും വ്യാപാരികളും യൂണിയൻകാരും ബൈക്കുകൾ നീക്കിയതിനാൽ വലിയ നാശനഷ്ടം ഒഴിവായി. റോഡിനപ്പുറം പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഒരുവശം ഉരുകിയ നിലയിലാണ്. ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തെ റെയിൽവേ വാഹന പാർക്കിങ് മേഖലയിലേക്കും തീപടർന്നെങ്കിലും നിയന്ത്രിക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ആളൂർ പൊലീസും ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനാ അധികൃതരും പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

