
തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു
തൃശൂർ വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിക്കായിരുന്നു സംഭവം.
ആനയെ കരയ്ക്കു കയറ്റാൻ ശ്രമം തുടരുന്നതിനിടെയാണ് ചരിഞ്ഞത്. കിണറിനു സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കാനാണ് ശ്രമം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴി തുരന്ന് ആനയുടെ അടുത്തെത്താൻ സമയമെടുക്കും. പുലർച്ചെ ഒന്നോടെയാണ് ആന കിണറ്റിൽ വീണതെന്നാണ് വീട്ടുടമ അറിയിച്ചത്. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും സുരേന്ദ്രന്‍ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

