
ചാലക്കുടിയിൽ തൃശ്ശൂർ ദിശയിലേക്ക് ഗതാഗതകുരുക്ക് രൂപപ്പെട്ടു
ചാലക്കുടി മുതൽ പോട്ട വരെയാണ് അതിരൂക്ഷമായ ബ്ലോക്ക് .ഏകദേശം അരമണിക്കൂറോളം വൈകിയാണ് ഗതാഗതം നടക്കുന്നത്. ഹൈവേയിൽ മെയിൻ്റനൻസ് പണികൾ നടക്കുന്നതിനാലാണ് ബ്ലോക്ക് രൂപപ്പെടുന്നത്.പ്രധാനപ്പെട്ട ഈ ദേശീയപാതയിൽ മെയിൻ്റനൻസ് പ്രവർത്തികൾ നടക്കുമ്പോൾ വേണ്ടത്ര വിധത്തിലുള്ള സിഗ്നൽ സംവിധാനങ്ങളോ പോലീസ് ഉദ്യോഗസ്ഥരെ ഇല്ലാത്തതിനാലാണ് ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്.മെയിൻ്റനൻസ് പ്രവർത്തികൾ കൊണ്ട് ഗതാഗത കുരുക്ക് നേരിടുന്ന ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് ഹൈവേയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പാലത്തിന്റെ അടിയിലൂടെ കടത്തിവിട്ടുകൊണ്ട് ഗതാഗതം നിയന്ത്രിച്ചാൽ ഇതുപോലെയുള്ള ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ സാധിക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

