
കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണം: കെ സി അഭിലാഷ്
കഴിഞ്ഞ ദിവസങ്ങളിൽ പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിൽ പീച്ചി, കുന്നത്തങ്ങാടി, തെക്കുംപാടം, ചേരുംക്കുഴി പ്രദേശങ്ങളിൽ ബാധിച്ച ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടായ വീടും കൃഷിസ്ഥലങ്ങളും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
വ്യാപകമായ കൃഷി നാശം സംഭവിച്ച കർഷകർക്കും, വീടുകൾക്കും നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ഭരണകൂടം തയ്യാറാകണം.
കഴിഞ്ഞ നാലു വർഷത്തോളമായി വിള ഇൻഷുർ ചെയ്ത കർഷകർക്ക് വ്യാപക കൃഷിനാശം സംഭവിച്ചിട്ടും നാളിതുവരെയായിട്ടും ഇൻഷുറൻസ് തുക കൊടുക്കുന്നതിന് പോലും തയ്യാറായിട്ടില്ല. മന്ത്രി ഉൾപ്പെടെ ഉള്ളവർ കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പോകാതെ കർഷകരോട് ആത്മാർത്ഥമായ സമീപനം പുലർത്തണമെന്നും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും കെ സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, ദേശിയ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയി തോമസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താണിക്കൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് വിലങ്ങന്നൂർ, പീച്ചി ബാങ്ക് ഡയറക്ടർ എ സി മത്തായി എന്നിവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ what’s ap ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

