
യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുവന്നമണ്ണ് മേഖലാ പൊതുയോഗം സംഘടിപ്പിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ സി അഭിലാഷ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർഗീയത ആളിക്കത്തിച്ച് ഫാസിസ്റ്റ് ശൈലിയിലൂടെ പ്രധാനമന്ത്രി മോദിയും ബിജെപിയും ഭരണഘടനയെ പോലും അട്ടിമറിച്ചു കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിക്കുബോൾ കേരളത്തിൽ അഴിമതിയും ധൂർത്തും അടിച്ചമർത്തലും മുഖമുദ്രയാക്കി പിണറായി സർക്കാർ അധികാരം സ്വന്തം കുടുംബത്തിനും മക്കൾക്കും വേണ്ടി നിർലജ്ജം ഉപയോഗിക്കുന്നു എന്നത് നാം തിരിച്ചറിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് ആരോപിച്ചു.
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് പി എം ഏലിയാസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി, ഇലക്ഷൻ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഷിബു പോൾ, ട്രഷറർ റെജി പാണം കുടിയിൽ, ജനറൽ കൺവീനർ സി ഒ എൽദോസ്, അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

