
പൂരാഘോഷത്തിനു നാളെ കൊടിയേറുന്നു. 19നാണു പൂരം. 17നു സാംപിൾ വെടിക്കെട്ട്.
അന്നുതന്നെ ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ നാളെ രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റുക. പൂജകൾക്കു തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട്, പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട്, മേൽശാന്തിമാരായ പൊഴിച്ചൂർ ദിനേശൻനമ്പൂതിരി, വടക്കേടത്ത് കപ്ലിങ്ങാട് പ്രദീപ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. പൂജിച്ച കൊടിക്കൂറ ദേശക്കാരാണ് ഉയർത്തുക. വൈകിട്ടു 3നു ക്ഷേത്രത്തിൽ നിന്നു പൂരം പുറപ്പാട് നടക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തും. ഇന്നു വൈകിട്ടു 5ന് കൊടിമരം പാട്ടുരായ്ക്കൽ ജംക്ഷനിൽ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂർവം കൊണ്ടുവരും. പാറമേക്കാവ് ക്ഷേത്രത്തിൽ നാളെ രാവിലെ 11.20നും 12.15 നും ഇടയിലാണു കൊടിയേറ്റുക, പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ കൊടി ഉയർത്തും. ക്ഷേത്രത്തിൽ നിന്നു നൽകുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണു കൊടിയുയർത്തുക. കൊടിയേറ്റത്തിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടിയുയർത്തും.
പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റും. തുടർന്ന് 5 ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്ര കൊക്കർണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

