
ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 75,000 പോയിൻ്റിന് മുകളിൽ അവസാനിച്ചു. ഇന്നലെ സെൻസെക്സ് 354.45 പോയിന്റ് കയറി 75,038.15ൽ എത്തി. നിഫ്റ്റി 111.05 പോയിന്റ് ഉയർന്ന് 22,753.80ൽ അവസാനിച്ചു. ഒരവസരത്തിൽ സെൻസെക്സ് 421 പോയിന്റ് വരെ ഉയർന്നിരുന്നു. എഫ്എംസിജി, മെറ്റൽ, ഊർജം ഓഹരി വിലകളിലെ കയറ്റമാണ് സൂചികകളെ പിടിച്ചുയർത്തിയത്. ചൊവാഴ്ച്ച സെൻസെക്സ് 75,000 കടന്നുവെങ്കിലും ഇതിലും താഴെയാണ് അവസാനിച്ചത്. സൂചികാധിഷ്ഠിത ഓഹരികളിൽ മെറ്റൽ 1.66 ശതമാനം, ഊർജം 1.71 ശതമാനം ഓയിൽ ആൻഡ് ഗ്യാസ് 1.74 ശതമാനം മെച്ചപ്പെട്ടു. വിപണിയിലെ കുതി പ്പ് നിക്ഷേപകരുടെ ആസ്തിയിൽ 2.27 ലക്ഷം കോടി രൂപയുടെ വർധനയാണ് ഉണ്ടാക്കിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 4,02,19,353.07 കോടി രൂപയിലെത്തി. ഏഷ്യൻ, യൂറോപ്യൻ വിപണികളും ഉണർവ് പ്രകടമായി. യുഎസ് പ്രഖ്യാപിക്കുന്ന നാണ്യപ്പെരുപ്പ നിരക്കുകളിലാണ് ഇനി വിപണിയുടെ ശ്രദ്ധ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
