
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം. സ്‌റ്റാഫ് ക്വാർട്ടേഴ്സുകളിലേക്കും ഹോസ്‌റ്റലുകളിലേക്കും ജല വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ ആശുപ്രതിയിലേക്കുള്ള ജല വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. ക്യാംപസിലേക്കു തുറന്നുവിട്ട കനാൽ ജലം ചിറയ്ക്കക്കോട്ട് തിരിച്ചുവിട്ടതാണു ജലക്ഷാമത്തിനു കാരണം. കനാലിൽ വെള്ളം എത്തിയ അന്നു തന്നെ നീരൊഴുക്ക് നിലയ്ക്കുകയായിരുന്നു. ഒരാഴ്ചയെങ്കിലും കനാലിൽ വെള്ളം നിർത്തിയാലേ കുളം റീചാർജാവുകയുള്ളു. മഴവെള്ളം സംഭരിച്ചും കുഴൽ കിണറുകൾ നിർമിച്ചും സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മെഡിക്കൽ കോളജ്, 2 ആശുപത്രികൾ, ഡെന്റൽ കോളജ്, നഴ്സിങ് കോളജ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കായി പ്രതിദിനം 20 ലക്ഷം ലീറ്റർ വെള്ളമാണ് ആവശ്യം പീച്ചി ഡാമിൽ നിന്നു ദിവസേനെ 7 ലക്ഷം ലീറ്റർ വെള്ളമാണു വിതരണം ചെയ്യുന്നത്. ബാക്കി 13 ലക്ഷം ലീറ്റർ വെള്ളം കുളത്തിൽ നിന്നു 24 മണിക്കൂർ പമ്പ് ചെയ്താണു സംഭരണിയിലെ ത്തിക്കുന്നത്. വേനൽ കടുത്തതോടെ കുളത്തിൽ ദിവസം 3 മണിക്കൂർ പമ്പ് ചെയ്യാനുള്ള വെള്ളമേയുള്ളു. പീച്ചിയിൽ നിന്നു കനാൽ വഴി അടിയന്തരമായി വെള്ളമെത്തിച്ചാലെ പ്രതിസന്ധി പരിഹരിക്കാനാവൂ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

